Saturday, May 4, 2024
keralaNews

ഇടുക്കി ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു.

ഇടുക്കി : നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു, ഇന്ന് രാവിലെയാണ് സംഭവം. ഇടുക്കി നേര്യമംഗലത്ത് ചാക്കോച്ചി വളവിലാണ് കെഎസ്ആർടിസി ബസ് ടയർ പൊട്ടി താഴ്ചയിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക്  ഗുരുതരമല്ല എന്ന് അധികൃതർ  പറഞ്ഞു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്ക് മാറുകയായിരുന്നു.മൂന്നാർ –  എറണാകുളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.