Friday, April 26, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.1

 

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 136.1 അടിയായി എത്തിയതായാണ് വിവരം. ജലനിരപ്പ് 136 അടിയായാല്‍ രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമെന്നാണ് അധികൃതര്‍ വിലയിരുത്തിയിരുന്നു. നിലവില്‍ സെക്കന്റില്‍ 5000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്‌
രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചാല്‍ പെരിയാറിന് സമീപം താമസിക്കുന്ന രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഭരണ കൂടം ആരംഭിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ഇവര്‍ക്കായി നാല് വില്ലേജുകളിലായി 12 ക്യാമ്പുകള്‍ സജീകരിച്ചിട്ടുണ്ട്

Leave a Reply