Sunday, May 5, 2024
keralaNews

ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിയത് കെ.എസ്.യു പ്രവര്‍ത്തകന്‍ നിഖില്‍ പൈലി: പൊലീസ്.

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു.കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. കെ.എസ്.യു പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കുത്തിയത് കെ.എസ്.യു പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി, പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.