Wednesday, May 15, 2024
keralaNews

എറണാകുളം മഹാരാജാസ് കോളജിലും സംഘര്‍ഷം.

ഇടുക്കി കൊലപാതകത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും സംഘര്‍ഷം. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പതിനൊന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദിച്ചുവെന്ന് കെ.എസ്.യു ആരോപിച്ചു. എസ്എഫ്‌ഐ തിരുവനന്തപുരത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സെക്രട്ടേറിയേറ്റിന് മുന്നിലെ കോണ്‍ഗ്രസ് ഫ്‌ലക്‌സുകള്‍ കീറി.ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നാണ് വിവരമെന്നും കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി.