Saturday, May 4, 2024
keralaNews

അമ്പലപ്പുഴ സമൂഹപ്പെരിയോൻ സ്ഥാനാരോഹണം .

അമ്പലപ്പുഴ: അമ്പലപ്പുഴ അയപ്പ ഭക്തസംഘത്തിന്റെ സമൂഹപ്പെരിയോനായി എൻ.ഗോപാലകൃഷ്ണ പിള്ളയ അവരോധിച്ചു. സമൂഹപ്പെരിയോനായിരുന്ന കളത്തിൽ ചന്ദ്രശേഖരൻ നായർ പ്രായാധിക്യത്ത തുടർന്ന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മുതിർന്ന കരപ്പെരിയോനായിരുന്ന എൻ. ഗോപാലകൃഷ്ണപിള്ളയെ സമൂഹപ്പെരിയോനായി തെരഞ്ഞെടുത്തത്. ഇരുപത്തി ഒന്ന് വർഷക്കാലം അമ്പലപ്പുഴ സമൂഹപ്പെരിയോനായി സംഘത്തിന്റെ തീർത്ഥാടന ചാങ്ങുകൾക്ക് നേതൃത്വം വഹിച്ച ശേഷം പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞ കളത്തിൽ ചന്ദശേവരൻ നായരെ സംഘത്തിന്റെ മുതിർന്ന പെരിയോൻ എന്ന സ്ഥാനം പരിഗണിച്ച് അലപ്പുഴ അയ്യപ്പ ഭക്തസംഘം രക്ഷാധികാരി ആയി പൊതുയോഗം തെരഞ്ഞെടുത്തു.
ഇന്നലെ വൈകിട്ട് ക്ഷേത്രം നാടകശാലയിൽ ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന അയ്യപ്പ പൂജക്ക് ശേഷം സ്ഥാനം ഒഴിഞ്ഞ സമൂഹപ്പെരിയോൻ കളത്തിൽ ചരശേഖരൻ നായർ എൻ. ഗോപാലകൃഷ്ണപിള്ളയെ സമൂഹപ്പെരിയോനായി അവരോധിച്ചു. അയപ്പ പൂജയിൽ പൂജിച്ച രുദ്രാക്ഷ മുദ്ര ധരിപ്പിച്ചാണ് സ്ഥാനാരോഹണം നടന്നത്. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി തിരികെ നാടകശാലയിൽ എത്തിയ ശേഷം പുതിയ സമൂഹപ്പെരിയോൻ ഭക്തർക്ക് അനുഗ്രഹം നൽകി.സമൂഹപ്പെരിയോന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് രാവിലെ നാടകശാലയിൽ ഭക്തസംഘത്തിന്റെ വിശേഷാൽ പൊതുയോഗവും നടന്നു. അമ്പലപ്പുഴ കരപ്പെരിയാർ ആയിരുന്ന എൻ.ഗോപാലകൃഷ്ണപിള്ള സമൂഹപ്പെരിയോൻ ആയതിനെ തുടർന്ന് അമ്പലപ്പുഴ കരപ്പെരിയോനെ തെരഞ്ഞെടുക്കുന്നതിനായി ഭരണ സമിതി, കരപ്പെരിയോൻമാർ, അമ്പലപ്പുഴ കരയിലെ സംഘാംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ഈ മാസം 14 ന് നടക്കും.