Saturday, May 4, 2024
keralaNews

ഇടുക്കിയില്‍ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതല്‍ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോയതിനും കുസൃതി കൂടുതല്‍ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഇടുക്കിയിലാണ് താമസിക്കുന്നത്.കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചു.