Thursday, April 25, 2024
keralaNews

മുണ്ടക്കയത്ത് ജനജാഗ്രത സദസ്സ് നടത്തി.

മുൻ ആഭ്യന്തര മന്ത്രി തിരവഞ്ചൂർ  രാധാകൃഷ്ണനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് അയച്ച ആളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  മുണ്ടക്കയം  കോൺഗ്രസ്  ബ്ലോക്ക്  കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് ജനജാഗ്രത സദസ്സ് നടത്തി .

ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി  ഫസീം  ചുടുകാട്ടിൽ അധ്യക്ഷതവഹിച്ചു . ഡി സി സി   ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം  കോൺഗ്രസ് കമ്മറ്റി
പ്രസിഡന്റുമാരായ നൗഷാദ് ഇല്ലിക്കൽ , ടിവി ജോസഫ് , സജി കൊട്ടാരം , നേതാക്കളായ   കെ. കെ  ജനാർദ്ദനൻ , ജോൺസൺ മാത്യു , രാജൻ  മുണ്ടക്കയം , ഷാജി തുണ്ടിയിൽ, സാബു കോരുത്തോട്  എന്നിവർ  സംസാരിച്ചു