Monday, May 6, 2024
indiaNews

 ആശുപത്രിയില്‍ തീപിടിത്തം; 2 മരണം: 70 കോവിഡ് രോഗികളെ മാറ്റി

മുംബൈ ഭാണ്ഡുപിലെ സണ്‍റൈസ് ആശുപത്രിയില്‍ തീപിടുത്തം. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ സംഭവ സമയത്ത് 70 ല്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 12.30 നാണ് തീപിടുത്തം ഉണ്ടായത്.സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് ആശുപത്രി നടക്കുന്ന മൂന്നാം നിലയിലേക്കു വ്യാപിക്കുകയായിരുന്നുവെന്നു അധികൃതര്‍ പറയുന്നു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായി കാണുകയാണന്നും ഗുരുതരമായ സാഹചര്യമാണെന്നും മേയര്‍ പറഞ്ഞു.