Wednesday, May 1, 2024
keralaNews

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍

കൊല്ലം: തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെ പിടി കൂടി. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബീഹാര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് രണ്ടാഴ്ച മുമ്പ് രാത്രിയില്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഡിവൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. തട്ടിക്കൊണ്ട്  പോകുന്നതിനിടെ കുട്ടി കരയുകയും – തുടര്‍ന്ന് വാ പൊത്തിപ്പിടിച്ചതോടെ കുട്ടി ബോധം കെട്ട് പോയതോടെ കുട്ടിയെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

20 മണിക്കൂറിലധികം നടത്തിയ തിരച്ചിലിന് ഒടുവിലാണ് പൊന്തക്കാടിന് സമീപമുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത് . സംഭവം സംബന്ധിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് പോലീസ് പത്ര സമ്മേളനം വിളിച്ചിട്ടുണ്ട് .