Sunday, April 28, 2024
keralaNews

ബണ്‍ കഴിച്ചുകൊണ്ടിരിക്കെ വെപ്രാളം കാണിച്ച് കുട്ടി, പരിശോധിച്ചപ്പോള്‍ നൂല്‍ കമ്പി തൊണ്ടയില്‍…

ബേക്കറിയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ നൂല്‍ കമ്പി കുടുങ്ങി. പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസില്‍ വിജയന്റെ മകന്‍ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂല്‍ കമ്പി കുടുങ്ങിയത്. ബണ്‍ കഴിച്ചുകൊണ്ടിരുന്ന കുട്ടി വെപ്രാളം കാണിക്കുന്നത് കണ്ടു വീട്ടുകാര്‍ തൊണ്ടക്കുഴിയില്‍ കൈകടത്തി പരിശോധിച്ചപ്പോഴാണ് നൂല്‍ കമ്പിയുടെ ഭാഗം കണ്ടെത്തിയത്. കമ്പിയുടെ അവശിഷ്ടം തൊണ്ടയില്‍ നിന്ന് എടുത്തതിനാല്‍ കുട്ടിക്ക് മറ്റ് കുഴപ്പമുണ്ടായില്ല.