Friday, May 10, 2024
keralaNewspolitics

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി; കേരളത്തിലില്ല

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഡല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക സമരം 4 മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തുന്നത്.തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം റോഡ്, റെയില്‍ ഉപരോധം സംഘടിപ്പിക്കും. കാര്‍ഷികനിയമങ്ങളും തൊഴില്‍ നിയമങ്ങളും പിന്‍വലിക്കുക എന്ന ആവശ്യത്തിനൊപ്പം വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കല്‍, റെയില്‍വേ, പ്രതിരോധം, ടെലികോം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ സ്വകാര്യവല്‍ക്കരണം തടയല്‍ തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വൈകിട്ട് 6 മണി വരെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.