Monday, May 6, 2024
Local NewsNews

എയ്ഞ്ചല്‍വാലി – പമ്പാവാലി നിവാസികള്‍ക്ക് ഇനി ധൈര്യമായി കരമടയ്ക്കാം

എരുമേലി: മലയോര കുടിയേറ്റ മേഖലയായ ഏയ്ഞ്ചല്‍വാലി , പമ്പാവാലി പ്രദേശങ്ങളിലെ കര്‍ഷകരുടെ പതിറ്റാണ്ടുകളുടെ ആഗ്രഹമാണ് ഇന്ന് പൂര്‍ത്തീകരിക്കപ്പെട്ടത് .  പുതിയ പട്ടയം ലഭിച്ചവര്‍ക്ക് തങ്ങളുടെ ഭൂമിക്ക് ധൈര്യമായി ഇനി കരമടക്കാം.                      ജില്ലയിലെ പുതിയ ബ്ലോക്ക് 82 നമ്പറായി രജിസ്റ്റര്‍ ചെയ്ത പമ്പാവാലി , ഏയ്ഞ്ചല്‍വാലി മേഖലകളുടെ കരമാണ് ഓണ്‍ ലൈനായി അടക്കാനുള്ള സൗകര്യം തുടങ്ങിയത് . ഇന്ന് 4.45 നാണ് കരം ഓണ്‍ലൈന്‍ അടക്കാനുള്ള സൗകര്യം സജ്ജമായത്. എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ ജെസി ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മലയോര മേഖലയെ സ്വദേശിനിയുമായ മറിയാമ്മ സണ്ണി ഏയ്ഞ്ചല്‍വാലി മേഖലയില്‍ നിന്നുള്ള അദ്യം കരമടച്ച് മേഖലയിലെ ജനങ്ങളുടെ ആഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നടന്ന പട്ടയ മേളയില്‍ 650 ഓളം പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത് .                                              എരുമേലി വില്ലേജ് ഓഫീസില്‍ ഓഫീസര്‍ അടക്കം സ്ഥലം മാറിപ്പോകുന്നതിനാല്‍ പുതിയ വില്ലേജ് ഓഫീസര്‍ ചാര്‍ജ് എടുത്തതിനുശേഷം ദിവസേന 10 പേര്‍ക്ക് വീതം കരമടക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മേഖലയില്‍ നല്‍കിയ പട്ടയം അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ആ പട്ടയം റദ്ദാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ പട്ടയം നല്‍കിയത് . സഹപ്രവര്‍ത്തകനായ അഷറഫ് നടപടിക്ക് നേതൃത്വം നല്‍കി.