Thursday, May 2, 2024
keralaNewsObituary

ആലപ്പുഴ അരൂര്‍ ചന്തിരൂരിലാണ് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്

അരൂര്‍ ആലപ്പുഴ അരൂര്‍ ചന്തിരൂരില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ചന്തിരൂര്‍ പാറ്റു വീട്ടില്‍ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടര്‍ന്ന് ഏതാനും സുഹ്യത്തുക്കള്‍ വീട്ടിലെത്തി ഫെലിക്സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചു കൂടി. രാത്രി പത്തരയോടെ ഫെലിക്സിനെ മുഖത്ത് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.