Thursday, May 2, 2024
keralaNews

സ്‌പൈഡര്‍മാന്റെ വേഷത്തില്‍ നടത്തിയ 200 ലധികം മോഷണക്കേസുകളിലെ പ്രതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതി സ്‌പൈഡര്‍ ബാഹുലേയന്‍ അറസ്റ്റില്‍. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയില്‍ വച്ചാണ് വഞ്ചിയൂര്‍ പൊലീസിന്റെ വലയില്‍ സ്‌പൈഡര്‍ ബാഹുലേയന്‍ കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശിയെങ്കിലും മധുരയിലാണ് താമസിക്കുന്ന ബാഹുലേയന്‍ സംസ്ഥാനത്തിനകത്തും – പുറത്തുമായി 200ലധികം മോഷണക്കേസുകളില്‍ പ്രതിയാണ് . രണ്ട് മാസത്തിനിടെ തിരുവനന്തപുരം നഗരത്തില്‍ വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങിലായി 12 വീടുകളില്‍ മോഷണം നടത്തി. രണ്ട് മാസത്തിനിടെ മോഷണ പരമ്പര. സ്‌പൈഡര്‍മാന്റെ വേഷത്തില്‍ വന്ന് കവര്‍ച്ച നടത്തി കുപ്രസിദ്ധി നേടി സിറ്റി പൊലീസിന്റെ ഉറക്കം കെടുത്തിയ സ്‌പൈഡര്‍ ബാഹുലേയന്‍ ഒടുവില്‍ പിടിയിലായി.                                                                                                                                         സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയന്‍ അറസ്റ്റിലായത്. വെള്ളായണിയില്‍ മോഷണത്തിന് ശേഷം ബൈക്കില്‍ മടങ്ങാനെത്തുമ്പോഴാണ് തക്കം പാര്‍ത്തിരുന്ന പൊലീസ് സ്‌പൈഡറിനെ പിടികൂടിയത്. 14 ജില്ലകളിലും ബാഹുലേയനെതിരെ കേസുണ്ട്. വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെന്റിലേഷന്‍േയോ ജനലിന്‍േയോ കമ്പി അടര്‍ത്തി മാറ്റിയാണ് മോഷണ് രീതി. വീടിന്റെ വാതില്‍ തുറന്നുകിടന്നാല്‍ പോലും ചുമരിലൂടെ കയറി മോഷണം നടത്തുന്നതാണ് ബാഹുലേയന്‍െ രീതി.                                                                                                                   മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടന്ന് സുഖവാസവും കഴിഞ്ഞാണ് സ്‌പൈഡര്‍ വീണ്ടും കേരളത്തിലെത്തുന്നത്. അടുത്തിടെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം തുടങ്ങിയത്.