Friday, May 3, 2024
keralaNews

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്‍പില്‍ കൊണ്ടിട്ടു.

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്‍പില്‍ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിനു സമീപത്ത് കൊണ്ടിട്ടത്.ബാക്കിയുള്ള ശരീരഭാഗങ്ങള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇലവന്‍കുളങ്ങര കിഴക്ക് റെയില്‍വേ ലൈനിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കള്‍ തല കൊണ്ടുവച്ചത്. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.