Friday, May 10, 2024
keralaNews

അയ്യോ! ഇനി ലീവ് തരല്ലേ..ആറാംക്ലാസ്സുകാരിയുടെ സന്ദേശംപങ്കുവെച്ച് വയനാട് കളക്ടര്‍

കല്‍പറ്റ: മഴയൊന്ന് കനത്താല്‍ അവധി ചോദിച്ചുള്ള ‘കൂട്ടക്കരച്ചില്‍’ ആവും പിന്നീട്.എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ആവശ്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചിരിക്കുകയാണ് വയനാട് ജില്ലാ കളക്ടര്‍. ഇനി ലീവ് തരല്ലേ എന്നാണ് ആറാം ക്ലാസ്സുകാരി സഫൂറ നൗഷാദിന്റെ ആവശ്യം. സഫൂറയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ കളക്ടര്‍ എ. ഗീതയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.

അയ്യോ! ഇനി ലീവ് തരല്ലേ..വീട്ടിലിരിക്കാന്‍ വയ്യ

ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.എത്ര തെളിമയാണ് ഈ സന്ദേശത്തിന് മിടുക്കരാണ് നമ്മുടെ മക്കള്‍.അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്.