Tuesday, May 14, 2024
keralaNews

പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് നിരോധിച്ചു

പത്തനംതിട്ട :കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ള അപകട സാധ്യത കണക്കിലെടുത്ത് പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതും ഉപയോഗിക്കുന്നതും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്സണുമായ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.