Friday, May 3, 2024
keralaNews

ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം.

കൊച്ചി തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് മര്‍ദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയര്‍ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരല്‍ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരല്‍ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.