Wednesday, May 8, 2024
indiaNews

തമിഴ്‌നാട്ടില്‍ വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകന്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റീനിലാണ്.