Sunday, April 28, 2024
keralaNewsUncategorized

റെയ്ഡ് : സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകള്‍ക്ക് നോട്ടീസ്, ഒരു ബോട്ട് പിടിച്ചു

ആലപ്പുഴ : ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ നടന്ന വ്യാപക പരിശോധനയില്‍ സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി.
ഒരു ബോട്ട് പിടിച്ചു. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച പതിനഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ജീവനക്കാരില്‍ ഒരാള്‍ക്ക് മാത്രമേ ലൈസന്‍സുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകള്‍ക്കും ലൈസന്‍സില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.