Saturday, May 4, 2024
keralaNewspolitics

ആക്രമണത്തിന് സാധ്യത; രാജ്ഭവന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. എകെജി സെന്റര്‍ മോഡല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം രാജ്ഭവന് നേരെ ഉണ്ടാകുമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്ഭവന് മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളും പരിശോധിക്കും. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.