Saturday, May 11, 2024
keralaNews

രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാഠികള്‍

കൂട്ടുകാരികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസ. രാഖിലിനെ അവള്‍ അവിടെ പ്രതീക്ഷിച്ചിരുന്നതുമല്ല. പെട്ടെന്ന് അവനെ കണ്ടപ്പോള്‍, അവള്‍ ചോദിച്ചത് ഇങ്ങിനെ -‘നീയെന്തിന് ഇവിടെ വന്നു?’. രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാഠികളാണ് പൊലീസിനോട് പറഞ്ഞത്.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രാഖിലിന്റെ വരവ്. രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയെന്നും മാനസ മുറിയില്‍ കയറിയപ്പോള്‍ പിന്നാലെ തള്ളിക്കയറിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രാഖിലിന്റെ വരവ്. രാഖില്‍ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയെന്നും മാനസ മുറിയില്‍ കയറിയപ്പോള്‍ പിന്നാലെ തള്ളിക്കയറിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.