Monday, April 29, 2024
keralaLocal NewsNews

അർദ്ധ വാർഷികം നടത്തി

പൊൻകുന്നം: കെ എസ് ആർ റ്റി സി  പെൻഷണേഴ്സ് ഓർഗനൈസേഷൻ പൊൻകുന്നം യൂണിറ്റിന്റെ അർദ്ധ വാർഷികം പൊൻകുന്നം പെൻഷൻ ഭവൻൽ വച്ച് നടത്തി. യൂണിറ്റ് പ്രസിഡന്റ്  റ്റി അശോക് കുമാർന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി  കെ ടി  പൊന്നൻ ഉദ്ഘാടനം ചെയ്തു.  വി പി സോമൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ കെ എൻ സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ഓർഗനൈസേഷൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി ഓമനക്കുട്ടൻ അവതരിപ്പിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം  കെ ഇ ഇസ്മായിൽ,  വൈസ്  പ്രസിഡന്റ് എം എച്ച് ഗനി എന്നിവർ സംസാരിച്ചു.