Friday, March 29, 2024
keralaNews

ഇടുക്കിയില്‍ നേരിയ ഭൂചലനം.

ഇടുക്കി : ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.9 നും 3 നും ഇടയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്.കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടര്‍ സ്‌കെയില്‍ രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ 3.1 , 2.95 കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാര്‍, ഇടിഞ്ഞമല, തൊമ്മന്‍കുത്ത് തുടങ്ങിയ മേഖലകളില്‍ ചലനം അനുഭവപ്പെട്ടിട്ടുണ്ട്.