Saturday, May 4, 2024
keralaNews

പരിക്കിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ തന്റെ പരിക്കിനെക്കുറിച്ച് പറയുകയാണ് വിഷ്ണു.തനിക്ക് സാരമായ പരിക്കുകള്‍ ഒന്നും തന്നെയില്ല. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കേട്ട് ആരും ഭയപ്പെടേണ്ടതില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം താന്‍ തിരിച്ചെത്തും എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.തനിക്ക് സാരമായ പരിക്കുകള്‍ ഒന്നും തന്നെയില്ല. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കേട്ട് ആരും ഭയപ്പെടേണ്ടതില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം താന്‍ തിരിച്ചെത്തും എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍: സേ നോ ടു പ്ലാസ്റ്റിക്. പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ… പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. ‘വെടിക്കെട്ട് ‘ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്‌നേഹം.