Thursday, May 16, 2024
keralaLocal NewsNews

കോവിഡ് മാനദണ്ഡമനുസരിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം, വ്യാപാരി സമിതി

കോവിഡ് മാനദണ്ഡമനുസരിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ എരുമേലിയിലും ധര്‍ണ്ണ സമരം നടത്തി. എരുമേലി ടൗണില്‍ നടന്ന ധര്‍ണ്ണ സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി പ്രസിഡന്റ് പി എ ഇര്‍ഷാദും, പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ കാഞ്ഞിരപ്പള്ളി മേഖല സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മറ്റ് ഭാരവാഹികളും പങ്കെടുത്തു.