Thursday, April 25, 2024
keralaNewspolitics

അണികളെ പൊട്ടൻമാരാക്കിയ  സി പി എം തന്ത്രമാണ് പിറവത്ത് കണ്ടത്: എൻ. ഹരി

 മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വോട്ടിൽ കണ്ണുംനട്ട് നാണക്കേടിൻ്റെ ഏതറ്റം വരേയും പോകാൻ മടിയില്ല എന്നതിൻ്റെ ഉദാഹരണം കൂടിയാണ് ഡോ: സിന്ധുമോൾ ജേക്കബിൻ്റെ സ്ഥനാർത്ഥിത്വം.നിലവിൽ സി പി എം കമ്മറ്റിയംഗമായ സിന്ധുമോൾ നേരം ഇരുട്ടിവെളുക്കുമ്പോൾ മാണികോൺഗ്രസ് സ്ഥനാർത്ഥിയായി മാറി. വിവരമറിഞ്ഞ ഉഴവൂരിലെ പാർട്ടി മേധാവികൾ സിന്ധുമോളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പോസ്റ്ററും പതിച്ചു.
എന്നാൽ ഉച്ചക്കഴിഞ്ഞ് സി പി എം ജില്ലാസെക്രട്ടറി  സിന്ധുമോളെ ന്യായികരിച്ച് പുകഴ്ത്തി സംസാരിച്ചത് എന്ത് അർത്ഥത്തിലാണെന്നറിയാതെ ഉഴവൂരിലെ സഖാക്കൾ താടിക്ക് കൈയും കൊടുത്തിരിപ്പാണെന്നാണറിയുന്നത്.
സി പി എം ഉഴവൂരിൽ നിന്നും പടിയടച്ച് പിണ്ഡംവച്ച സിന്ധുവിനുവേണ്ടി പിറവത്തെ സഖാക്കൾ മുഷ്ടിചുരുട്ടി ഇൻക്വിലാബ് വിളിക്കുന്ന കാഴ്ച നാളെ മുതൽ നമ്മുക്ക് കാണാം. ഇന്നലെ വരെ അരിവാൾ ചുറ്റികയെ പ്രണയിച്ച ഡോക്ടർ നാളെ മുതൽ രണ്ടിലയെ പ്രണയിച്ചു തുടങ്ങും. സി.പി.എം എന്ന പാർട്ടിയെ പുച്ഛിച്ചുതള്ളി പുറത്തുപോയ സിന്ധുവിനെ ചുമക്കേണ്ട ഗതികേടിലാണ് പിറവത്തെ ധീരസഖാക്കൾ. എന്ത് വിരോധാഭാസമാണ്, എന്ത് ഗതികേടാണ് ഈ പാവം പാർട്ടി സഖാക്കളുടെ തലയിലേക്ക് ദന്തഗോപുരവാസികളായ കോർപ്പറേറ്റ് സഖാക്കൾ ചൊരിയുന്നത്. സത്യത്തിൽ ഇതൊരു നാടകമല്ലെ. ജോസ് കെ മാണിയുടെ സ്വന്തം മനഃസാക്ഷി സൂക്ഷിപ്പുകാരന് കൊടുക്കനെന്ന വ്യാജേന സംഘടിപ്പിച്ച പിറവം സീറ്റ് വില്ക്കുവാൻ വച്ചപ്പോൾ മോഹവില കൊടുത്ത് വാങ്ങുവാൻ ഒരാളെത്തി. സത്യത്തിൽ രണ്ടു കൂട്ടർക്കും ലാഭം. സീറ്റ് മാണി പുത്ര കോൺഗ്രസിന്. മത്സരിക്കുന്നത് സി.പി.എം സന്തതസഹചാരി. സീറ്റ് വിറ്റവകയിൽ ജോസ് കെ മാണിക്കും ലാഭം. സീറ്റ് ജയിച്ചാൽ സി.പി.എമ്മിനും ലാഭം. നഷ്ടം പാവം പൊട്ടൻമരായ അണികൾക്ക് മാത്രം.