Friday, May 17, 2024
Local NewsNews

കേരളോത്സവം : ചരിത്രത്തില്‍ ആദ്യമായി എരുമേലി പഞ്ചായത്തിന് ഓവറോള്‍ കിരീടം

എരുമേലി:സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് തലത്തില്‍ നടത്തിവരുന്ന കലാകായിക – മത്സര പരിപാടിയായ കേരളോത്സവത്തില്‍ എരുമേലി ഗ്രാമപഞ്ചായത്തിന് ഓവര്‍ കിരീടം. വിവിധ മത്സരങ്ങളില്‍ നിന്ന് 190 പോയ്ന്റ് വാങ്ങിയാണ് എരുമേലി ഗ്രാമപഞ്ചായത്ത് ചരിത്രത്തില്‍ ആദ്യമായി കിരീടം നേടുന്നത്.രണ്ടാം സ്ഥാനം മുണ്ടക്കയം ഗ്രാമപഞ്ചായത്തിനും , മൂന്നാം സ്ഥാനം പാറത്തോട് ഗ്രാമപഞ്ചായത്തിനും ലഭിച്ചു .കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് അംഗം അനുപമ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,വൈസ് പ്രസിഡന്റ് ബിനോയ് ഇ ജെ,മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , കേരളോത്സവം എരുമേലി ഗ്രാമപഞ്ചായത്ത് കണ്‍വീനര്‍ പ്രകാശ് പള്ളിക്കൂടം , എരുമേലി ഗ്രാമപഞ്ചായത്ത് മറ്റ് അംഗങ്ങളായ ലിസി സജി, നാസര്‍ പനച്ചി, അജേഷ് കെ ആര്‍ , ജസ്‌ന നജീബ് എന്നിവര്‍ പങ്കെടുത്തു . മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .