Friday, May 17, 2024
keralaNews

സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു.

കോട്ടപ്പുറം മൂത്തകുന്നം പാലത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു.കാര പുതിയ റോഡ് നെടുംപറമ്പില്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണു മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നു പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം.

എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു പറയുന്നു. സൗദിയില്‍ ഡ്രൈവര്‍ ആയിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍. മക്കള്‍: നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍.