Friday, May 3, 2024
keralaNews

അയൽപക്ക യൂത്ത് പാർലമെന്റ് പരിപാടി നടത്തി . 

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും യുവ തലമുറയ്ക്ക് അറിവ് നൽകാൻ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ വിഴിക്കിത്തോട്  പി വൈ എം എ ലൈബ്രറിയിൽ ബ്ലോക്ക് തല അയൽപക്ക യൂത്ത് പാർലമെന്റ് പരിപാടി നടത്തി .പി വൈ എം എ  ലൈബ്രറി വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി ഉദ്ഘാടനം ചെയ്തു.യൂത്ത് ക്ലബ്ബ് പ്രസിഡന്റ് നിഖൂൽ രോഹിത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് ക്ലബ് ജില്ല ഓഫീസർ സച്ചിൻ എച്ച് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് സെക്രട്ടറി നീനാ എബി , എന്നിവർ സംസാരിച്ചു .ഇൻഡ്യൻ ഭരണഘടനയെക്കുറിച്ച് അഡ്വ. സോണി സെബാസ്റ്റ്യൻ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹാ ചൈതന്യക്കുറിച്ച്  കെ ബി സാബു എന്നിവർ ക്ലാസ് എടുത്തു .തുടർന്ന് മോഡൽ പാർലമെന്റ്  നടത്തി .