Wednesday, May 15, 2024
Newsworld

സുമിയില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

കീവ് :കനത്ത യുദ്ധം നടക്കുന്ന യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. യാത്രയ്ക്ക് സജ്ജമാകാന്‍ സുമിയില്‍ കുടുങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റര്‍ കെയര്‍ടേക്കര്‍മാര്‍ അറിയിച്ചു.അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ എല്ലാമാര്‍ഗവും തേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. എല്ലാവരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.