Tuesday, May 7, 2024
keralaNews

അപകടത്തിൽ മരിച്ച അഭിലാഷിന്റെ  കുടുംബത്തിന് വീട് ഒരുക്കി സേവാഭാരതി 

പാലപ്ര : അപകടത്തിൽ മരിച്ച അഭിലാഷിന്റെ കുടുംബത്തിന് വീട് ഒരുക്കി സേവാഭാരതി.പാറത്തോട് പാലപ്ര മുണ്ടയ്ക്കൽ വീട്ടിൽ അഭിലാഷ് എം എസിന്റെ കുടുംബത്തിനാണ് സേവാഭാരതി വീട് നിർമ്മിച്ചു നൽകുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപത്ത് വെച്ച്  അഭിലാഷ് ഓടിച്ച ഓട്ടോയും – മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്ന് മരിക്കുകയായിരുന്നു.അച്ഛനും-അമ്മയും,ഭാര്യയും -രണ്ടു കുട്ടികളും, രണ്ട് സഹോദരിമാരിൽ ഒരു സഹോദരിയും അടങ്ങുന്ന കുടുംബമാണ്  അഭിലാഷിനൊപ്പം താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഭിലാഷിന്റെ  വേർപാട് കുടുംബത്തെ കടുത്ത ദുരിതത്തിൽ ആക്കുകയായിരുന്നു വാസയോഗ്യമാല്ലാതിരുന്ന വീട് പൊളിച്ചുനീക്കിയാണ്  സേവഭാരതി പുതിയ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ടു മുറി,അടുക്കള, ഹാൾ,സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളോടു കൂടി രണ്ട് നിലകളിലായാണ് വീട് നിർമ്മിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകൻ കൂടിയായ അഭിലാഷിന് നിർമ്മിച്ചു നൽകുന്ന വീട്  ഓണത്തോടനുബന്ധിച്ച് പൂർത്തിയാക്കാനാകുമെന്നും സേവാഭാരതി ജില്ലാ സെക്രട്ടറി കെ. ജി രാജേഷ് പറഞ്ഞു.വീടിൻെറ ശിലാസ്ഥാപന കർമ്മം രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് വ്യവസ്ഥ പ്രമുഖ് ഡി. പ്രസാദ് നിർവഹിച്ചു.വിഭാഗ് സേവ പ്രമുഖ ആർ. രാജേഷ്,ജില്ലാ സേവാ പ്രമുഖ് കെ ജി രാജേഷ്, മുണ്ടക്കയം ഖണ്ഡ് കാര്യവാഹ്  കെ.സി വിഷ്ണു എന്നിവർ പങ്കെടുത്തു.