Thursday, May 2, 2024
BusinessindiakeralaNews

രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഡോളറിന്റെ വില 79.04 രൂപയായി. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയും യുഎസ് ഗവണ്‍മെന്റ് ഇടപെടലുകളിലൂടെ ഡോളര്‍ കരുത്തുനേടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്.