Sunday, April 28, 2024
keralaNews

മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു

കണ്ണൂര്‍: കണ്ണൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.അണിയാരം മാമക്കണ്ടി പീടികയില്‍ സുധിയുടെ നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറ്റില്‍ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്‌സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ വൈകിട്ടോടെ പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. എന്നാല്‍ രാത്രിയോടെ ചത്തു.കിണറ്റിനുള്ളില്‍ വലയിറക്കി പുലിയെ അതിനുള്ളില്‍ കയറ്റി പകുതി ദൂരം ഉയര്‍ത്തിയ ശേഷമാണു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു.കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. കിണറ്റില്‍ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. ഇതു വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നല്‍കിയത്. വനം വകുപ്പിന്റെ വയനാട്ടില്‍ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.പെരിങ്ങത്തൂര്‍ പോലുള്ള നഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.