Wednesday, May 8, 2024
keralaNews

ഡിവൈഎസ്പി ബൈജു പൗലോസിനെ ദിലീപ് കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയെന്ന് :പ്രോസിക്യൂഷന്‍

ദിലീപ് ഡിവൈഎസ്പി ബൈജു പൗലോസിനെ കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍. സര്‍ കുടുംബമായല്ലേ താമസിക്കുന്നത് എന്ന് വിചാരണക്കോടതി പരിസരത്ത് വച്ച് ചോദിച്ചു. നല്ല പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകുമെന്ന് പ്രോസിക്യൂഷന്‍. അപായപ്പെടുത്താന്‍ തീരുമാനമെടുത്തു എന്നത് വ്യക്തമാണ്. ഓഡിയോ ക്ലിപ്പ് അടക്കം നേരിട്ടുളള തെളിവുകള്‍ ഉണ്ട്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ സംഭാഷണങ്ങളും തെളിവാണ്. പൊലീസ് ക്ലബിന് മുന്നിലൂടെ പോയപ്പോള്‍ ഇവരെ കത്തിക്കണം എന്ന് ദിലീപ് പറഞ്ഞു. എ.വി ജോര്‍ജിനും സന്ധ്യയ്ക്കും രണ്ട് പൂട്ടുകള്‍ മാറ്റിവച്ചിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍.