Friday, May 10, 2024
keralaNews

അടിമാലിയില്‍ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ഇടുക്കി: അടിമാലിയില്‍ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു.തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. സംഭവത്തില്‍ അടിമാലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.                                                                                                    സമൂഹമധ്യമം വഴി പരിചയപ്പെട്ട ഷീബയും അരുണും ഇഷ്ടത്തിലായിരുന്നു. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാെണന്ന് അറിഞ്ഞതോടെ അരുണ്‍ പിന്മാറാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. അടിമാലിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആസിഡ് ഒഴിക്കുകയായിരുന്നു. അതിന് ശേഷം ഒളിവില്‍ പോയ യുവതിയെ ഇന്ന് മുരിക്കാശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.