Saturday, May 4, 2024
keralaNews

അംബികാ എജുക്കേഷണൽ ട്രസ്റ്റ് – വിശ്വാസ്  ആംബുലൻസ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നാടിന് സമർപ്പിച്ചു

പാലാ: ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂൾ മാനേജ്‌മെന്റ് ബോർഡായ അംബികാ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് പ്രമുഖ വ്യവസായിയും , ഇന്ത്യയിലെ ഭക്ഷ്യോൽപന്ന കയറ്റുമതി രംഗത്തെ പ്രമുഖനുമായ സോണി ജെ. ആന്റണി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, വിശ്വാസ് ഫുഡ്‌സ്) സമർപ്പിച്ച ആബുലൻസിന്റെ ഫ്ലാഗ് ഓഫ്  കേരള സർക്കാർ ചീഫ് വിപ്പ്
ഡോ.എൻ .ജയരാജ് നിർവഹിച്ചു. വ്യാവസായിക സ്ഥാപനങ്ങളും അക്കാദമി സ്ഥാപനങ്ങളും ഒരുമിച്ചാൽ സാമൂഹികനന്മ ഉണ്ടാകുമെന്നതിന് തെളിവാണ് ഈ ആംബുലൻസ് സർവീസ് എന്ന് അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ എം.എൽ.എ. അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്  ഡോ.എൻ.കെ മഹാദേവന് ആംബുലൻസിന്റെ താക്കോൽ കൈമാറി. നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ അഡ്വ. എൻ. കെ നാരായണൻ നമ്പൂതിരി ആംബുലൻസിനാവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റർ അംബികാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബിജു കൊല്ലപ്പള്ളിക്ക് കൈമാറി.
 ഉദ്ഘാടന സമ്മേളനത്തിൽ അംബികാ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡൻറ് ഡോ.എൻ. കെ. മഹാദേവൻ അധ്യക്ഷത വഹിച്ചു.സോണി ജെ. ആന്റണി, ബിജി സോണി (മാനേജിംഗ് ഡയറക്ടർ വിശ്വാസ് ഫുഡ്‌സ്), ഉഷാ രാജു (കടനാട് പഞ്ചായത്ത് പ്രസിഡന്റ്),  എം എസ്  ലളിതാംബിക കുഞ്ഞമ്മ (വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി), സിബി ചക്കാലക്കൽ (കടനാട് പഞ്ചായത്ത് മെമ്പർ), കവിത മനോജ് (രാമപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ),ഡോ. മനോജ് കെ. പ്രഭ (മെഡിക്കൽ ഓഫീസർ, രാമപുരം ഗവ. ഹോസ്പ്പിറ്റൽ), സി.എസ്. പ്രദീഷ്‌ (പ്രിൻസിപ്പൽ,. അംബികാ വിദ്യാഭവൻ),   കുര്യാക്കോസ് ജോസഫ്  (സി പി എം ഏരിയാ സെക്രട്ടറി),
 ജോസ് ടോം കോഴിക്കോട്ട് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഷാജകുമാർ പാറപ്പുറം (CPI ജില്ലാ കമ്മറ്റിയംഗം), സാംകുമാർ കൊല്ലപ്പിള്ളിൽ (ബി ജെ പി )  പഞ്ചായത്ത് ജനറൽ സെക്രട്ടറി),  ബാബു കുറ്റ്യാത്ത് (വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലപ്പള്ളി യൂണിറ്റ് പ്രസിഡൻറ്),സാബു പൂവത്തുങ്കൽ (കടനാട് സഹകരണ ബാങ്ക്  പ്രസിഡന്റ്), ജേക്കബ് കരൂർ (പ്രസിഡൻറ്, ജനത ആർ.പി.എസ് ഐങ്കൊമ്പ്), അഖിൽരാജ് മറ്റപ്പള്ളിൽ (ജോയിന്റ് സെക്രട്ടറി, ജനതാ ലൈബ്രറി ഐങ്കൊമ്പ്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
അംബിക എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മുല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം നിരവധി സേവാപ്രവർത്തനങ്ങൾ ചെയ്യുകയും കുട്ടികളെ സമൂഹ സേവനത്തിന് പ്രേരിപ്പിക്കുകയും അംബികാ വിദ്യാഭവൻ സ്കൂളിൽ അതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തുവരാറുണ്ട്.
കോവിഡ് കാലഘട്ടത്തിൽ  രോഗികളുടെ സേവനത്തിനായി 24 മണിക്കൂറും ഉപയോഗിക്കത്തക്ക രീതിയിൽ സ്കൂൾവാഹനം സേവാഭാരതിക്ക് വിട്ടു കൊടുത്തിരുന്നു. “അന്നമൂട്ടാൻ അംബിക” എന്ന പേരിൽ കോവിഡ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും അംബികയിലെ കുട്ടികൾ സ്വന്തം വീടുകളിൽ ഭക്ഷണം തയ്യാർ ചെയ്തു വിതരണം ചെയ്യുന്ന പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരിന്നു. ബാല സദനങ്ങളിലുള്ള  വിദ്യാർഥികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്കോളർഷിപ്പുകളും സ്കൂളിൽ നൽകിവരുന്നുണ്ട് .കൂടാതെ അപ്രതീക്ഷിതമായി വന്ന മഹാമാരിയിൽ വലയുന്ന  രക്ഷിതാക്കൾക്കായി അക്കാദമിക് വർഷാരംഭത്തിൽതന്നെ സ്കൂൾ ഫീസ് ഇനത്തിൽ  50% ഇളവ് അനുവദിച്ചതും ട്രസ്റ്റിന്റെ സാമൂഹികദൗത്യത്തിന് തെളിവാണ്.