Tuesday, April 23, 2024
indiaNews

ഭാരതത്തിന് ഇത് സ്വാഭിമാനത്തിന്റെ ചരിത്ര നിമിഷങ്ങള്‍ …..

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്ന് നാം സ്വാഭിമാനത്തിന്റെ ചരിത്രനേട്ടങ്ങളുടെ നിമിഷങ്ങളില്‍ക്കൂടിയാണ് കടന്നു പോകുന്നത് .
‘ പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്വര ‘ മാണെന്ന് ഊറ്റം കൊള്ളുന്ന നാം ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനല്ല – മറിച്ച് രാജ്യത്തെ സംരക്ഷിക്കാനുള്ള മുന്‍ കരുതലും നമ്മുടെ വീരജവാന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമാണ് റാഫേല്‍ യുദ്ധപോര്‍വിമാനങ്ങള്‍ സ്വന്തമാക്കിയത്. ഇത് രാജ്യത്തിന്റെ വികസനത്തിനും, വളര്‍ച്ചക്കും പുതിയൊരു വഴിതിരിവാകുമെന്നതില്‍ തര്‍ക്കമില്ല.ഫ്രാന്‍സില്‍ നിന്നും ഗുജറാത്ത് വഴി 7000 കിലോമീറ്റര്‍ സഞ്ചരിച്ച് ഹരിയാനയിലെ അംബാല വിമാനത്താവളത്തില്‍ എത്തിയ റഫേലിന് കടലില്‍ ഐ എന്‍ എസ് കൊല്‍ക്കത്തയും , ആകാശത്ത് സുഖോയ് 30 ഉം പടിഞ്ഞാറന്‍ അറബി കടലില്‍ വീരോചിതമായ വരവേല്‍പ്പാണ് നല്‍കിയത് . ഫ്രഞ്ച് വിമാന കമ്പനിമായ ദസ്റ്റോ ഏവിയേഷനില്‍ നിന്നും വാങ്ങുന്ന 36 ല്‍ 5 എണ്ണമാണ് ആദ്യഘട്ടത്തില്‍ അംബാലയിലെ 17 -ാംസ്‌ക്വാഡ്രണിലെത്തിയത്. ഇതില്‍ മൂന്ന് സിംഗിള്‍ സീറ്റ്,രണ്ട് ഡബിള്‍ സീറ്റ് പോര്‍വിമാനങ്ങളാണിത് .
39000 കോടി രൂപയുടെ കരാറില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണുള്ളത്. ഇതില്‍ 5 എണ്ണമാണ് ഇപ്പോള്‍ എത്തിയത് . ബാക്കി 31 എണ്ണം അടുത്ത വര്‍ഷം അവസാനത്തോടെ എത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ 28 സിംഗിള്‍ സീറ്റും , 8ഡബിള്‍ സീറ്റുമാണുള്ളത്.2000ത്തിന് ശേഷമാണ് ഇന്‍ഡ്യന്‍ വ്യോമ സേനക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രഹരശേഷിയുള്ള ഇരട്ട എന്‍ജിനുകളുള്ള പോര്‍വിമാനങ്ങളാണിത് .
ഭാരതത്തിന്റൈ വടക്ക് പടിഞ്ഞാറ് അതിര്‍ത്ഥികളെ ലക്ഷ്യം വക്കുന്ന വര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റഫാല്‍ പോര്‍ യുദ്ധ വിമാനങ്ങള്‍ . അന്തരിച്ച മുന്‍ . കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീവറിന്റെ സ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞത് . ഭാരതത്തിന്റെ ആദരീയണീയരായ പ്രധാനമന്ത്രി മോദി , കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് , വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്വല്‍ ആര്‍ .കെ .എസ് ബദൂരിയ , മലയാളിയായ പടിഞ്ഞാറന്‍ കമാന്റ് മേധാവി എയര്‍ മാര്‍ഷ്വല്‍ ബി . സുരേഷ് , മറ്റ് മന്ത്രിമാര്‍ , ഉദ്യോഗസ്ഥര്‍ എല്ലാവര്‍ക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട് …..

Leave a Reply