ഹരിയാനയക്ക് വെള്ളം നല്‍കിയാല്‍ പഞ്ചാബ് കത്തുമെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്

 

ഹരിയാനയക്ക് വെള്ളം നല്‍കിയാല്‍ പഞ്ചാബ് കത്തുമെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. സത്ലജ്-യമുന സംയോജന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറും കേന്ദ്ര ജലമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും പങ്കെടുത്ത യോഗത്തിലായിരുന്നു അമരിന്ദര്‍ സിങ്ങിന്റെ മുന്നറിയിപ്പ്.

പദ്ധതി ദേശസുരക്ഷയെ ബാധിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. യമുനയും സത്ലജ് നദിയും കൂട്ടിയോജിപ്പിക്കുന്ന എസ് വൈ എല്‍ കനാലിനെക്കുറിച്ച് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് യോഗം ചേര്‍ന്നത്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി നടപ്പാക്കാന്‍ പഞ്ചാബ് വിമുഖത കാണിക്കുകയാണ്.