ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് എന്ന നിലയില്‍ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സൗരവ് ഗാംഗുലി പൂര്‍ണമായി നിരാശപ്പെടുത്തിയെന്ന് വിമര്‍ശം. ഭിന്നശേഷിക്കാരായ താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (പിസിസിഎഐ) സെക്രട്ടറി ജനറല്‍ രവി ചൗഹാനാണ് വിമര്‍ശനമുയര്‍ത്തിയത്. കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ താരങ്ങളെ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം.