സ്‌ക്രീനിംങ് ടെസ്റ്റ് വിജയിച്ചവരെ മാത്രമേ ഇനി അന്തിമ പരീക്ഷക്ക് പരീഗണിക്കൂവെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍. കാതലായ മാറ്റങ്ങളാണ് പി.എസ്.സി കൊണ്ടുവന്നിട്ടുള്ളത്. കാലങ്ങളായി ഒരൊറ്റ പരീക്ഷയാണ് ഇതുവരെ നടത്തിയിരുന്നത്. യു.പി.എസ്.സിക്ക് സമാനമായി സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയ ശേഷം അതില്‍നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമേ ഇനി അന്തിമ പരീക്ഷക്ക് ഇരുത്തൂ.
ഇതുവഴി രണ്ടാംഘട്ടത്തിലേക്ക് മികവുള്ളവര്‍ മാത്രമേ വരികയുള്ളൂ. അന്തിമ പരീക്ഷയിലെ റാങ്കായിരിക്കും നിയമന ലിസ്റ്റിലേക്ക് പരിഗണിക്കുക. അതേസമയം, സ്‌ക്രീനിങ് പരീക്ഷയിലെ മാര്‍ക്ക് അന്തിമ പരീക്ഷ ഫലത്തെ ബാധിക്കില്ല. ഇപ്രകാരമുള്ള ആദ്യ പരീക്ഷ ഡിസംബറില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു മാറ്റാമായിരുന്നു ഇതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാറിന്റെ അനുമതിയോടെ ഭേദഗതി തിങ്കളാഴ്ച നിലവില്‍ വന്നു. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി യോഗ്യതക്കനുസരിച്ചായിരിക്കും സ്‌ക്രീനിങ് ടെസ്റ്റ് നടത്തുക. പുതിയരീതി നിലവില്‍ വരുന്നതോടെ അന്തിമ പരീക്ഷ ഫലം ഒന്ന്-രണ്ട് മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. പുതിയ രീതി നടപ്പാക്കുന്നതിനാലാണ് നാനൂറിലേറെ പുതിയ പരീക്ഷ വിജ്ഞാപനങ്ങള്‍ പി.എസ്.സി നല്‍കാതിരുന്നത്