74ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് 7-ാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.