സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു പവന് 40,800

 

സ്വര്‍ണ വില 40,000വും കടന്നു. ഗ്രാമിന് 65 രൂപ കൂടി 5100 ആണ് ഇന്നത്തെ കേരളത്തിലെ സ്വര്‍ണവില. പവന് 40,800 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ വിലക്കുതിപ്പ് തുടരുമെന്ന സൂചനകളാണ് വരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 2011 ന് ശേഷം വലിയ വര്‍ദ്ധനവാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സ്വര്‍ണ വില 2030 ഡോളര്‍ വരെ എത്തിയ ശേഷം 2018 ഡോളറിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.