സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 ആയി ഉയര്‍ന്നു. ഗ്രാമിന് 5250 രൂപയാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 56,143 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് 2,068.32 ഡോളറാണ് വില. ഇന്നലെയും ബുധനാഴ്ച്ചയും സ്വര്‍ണവില രണ്ട് വട്ടം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ജൂലൈ ആറിന് പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 6200 രൂപയാണ് കഴിഞ്ഞ ഒരു മാസത്തില്‍ വര്‍ധിച്ചത്. ജനുവരിയില്‍ ഒരു പവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. ഈ വര്‍ഷം മാത്രം 13,000 രൂപയാണ് കൂടിയത്.