സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയാണ് വില.കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. 42,000ത്തിലെത്തിയതിന് ശേഷം വിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ഏഴിനാണ് റെക്കോര്‍ഡ് വിലയായ 42,000 രൂപ രേഖപ്പെടുത്തിയത്. ഇതുവരെയുള്ള റെക്കാര്‍ഡ് വില. ഇതിനുശേഷം ഇതുവരെ പവന് 4,640 രൂപയാണു കുറഞ്ഞത്.