സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 39,200 യായി. ഗ്രാമിന് 4,900 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,941.90 ഡോളറാണ് വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്. ശനിയാഴ്ച്ച 80 രൂപ കുറഞ്ഞിരുന്നു. ഓഗസ്‌റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവില ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ പത്തു ദിവസത്തില്‍ 2800 രൂപയാണ് കുറഞ്ഞത്. ഇടയ്ക്ക് സ്വര്‍ണവില വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പും ചൈന- യുഎസ് ബന്ധവും സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടത്തിന് കാരണമായേക്കാം.