Saturday, April 20, 2024
BusinessindiaNews

സ്വര്‍ണവിലയില്‍ വീണ്ടും കുറവ് ; പവന് 240 രൂപ കുറഞ്ഞു.

സ്വര്‍ണവിലയില്‍ ശനിയാഴ്ച്ച വീണ്ടും കുറവ് രേഖപെടുത്തി,പവന് 240 രൂപ കുറഞ്ഞ് 37,600 രൂപയായി.4700 രൂപയാണ് ഗ്രാമിന്റെ വില, ഈ വില ഓള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വിലയാണ്.

വര്‍ഷങ്ങളായി വില നിര്‍ണ്ണയാധികാരം ഇവര്‍ക്കുണ്ട്,ഇവിടെ ഗ്രാമിന് 4600 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്,ഇവിടത്തെ നിരക്ക് പ്രകാരം പവന്‍ വില 36,800 രൂപയാണ്.

അതേസമയം സംസ്ഥാനത്തിന് പുറത്താണെങ്കില്‍ ജി.എസ്.ടി അടക്കം ഗ്രാമിന് 4800 രൂപയാണ് വില.ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപാ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ഔദ്യോഗിക വില നിലവാരം കണക്കിലെടുത്താല്‍ കഴിഞ്ഞ 18 ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്നും 4,400 രൂപയുടെ കുറവാണുണ്ടായത്.