Connect with us

Hi, what are you looking for?

Business

സ്വര്‍ണവിലയില്‍ വര്‍ധന.

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന.80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന്റെ വിലയും കൂടി.പത്ത് രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4700 രൂപയായി.ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയത്. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പിന്നീട് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നതാണ് കണ്ടത്.
ഈ മാസം അഞ്ചിന് അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 37,360 എന്ന നിലയിലാണ് എത്തിയത്. പിന്നീടുളള ദിവസങ്ങളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുന്നതാണ് ദൃശ്യമായത്. ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 4500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .