സ്വര്‍ണവിലയില്‍ രണ്ടാഴ്ചക്കിടെ ആദ്യമായി ഇടിവ്. പവന് 400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി.ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5200 രൂപയായി. വ്യാഴാഴ്ച രണ്ടുതവണകളായി ഒരു പവന് 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ത്തിലെത്തിയത്. ജൂലൈ മുതലിങ്ങോട്ട് ഒരു പവന് 5500 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.