Friday, May 24, 2024
keralaNews

സ്വര്‍ണക്കടത്ത് :സ്വപ്നയും സന്ദീപും റിമാന്‍ഡില്‍.

 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.അതേസമയം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടക്കും. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ചാര്‍ട്ടേഡ് അകൗണ്ടന്റ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളില്‍ സ്വപ്നയ്ക്കുള്ള ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Leave a Reply